തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ഭരണ നടത്തിപ്പിലെ അപാകതകൾ ചൂണ്ടിക്കാട്ടിയുള്ള ഹർജിയിൽ ഹൈക്കോടതി ക്ഷേത്ര ഭരണ സമിതിയോട് വിശദീകരണം തേടി. എക്സിക്യൂട്ടീവ് ഓഫീസർ അടക്കമുള്ള എതിർ കക്ഷികൾ പത്ത് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം. എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തുന്നത് ദുർഭരണമാണെന്ന് ആരോപിച്ചു ക്ഷേത്രത്തിലെ സീനിയർ ക്ലർക്ക് നൽകിയ ഹർജിയിലാണ് കോടതി നടപടി. എക്സിക്യൂട്ടീവ് ഓഫീസറുടെ രണ്ട് വർഷത്തെ ഭരണ നടപടികളിൽ അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.