തൃശൂര്‍.ഇടഞ്ഞോടില്ല, ഇടയുംമെയ്യുംവച്ചില്ലെങ്കിലും നിര്‍ത്തുന്നിടത്ത് നില്‍ക്കും,ഇത് ഇരിഞ്ഞോടപ്പള്ളി രാമന്‍, കാലത്തിനൊത്ത് ആനയുടെ കാര്യത്തിലും മാറ്റം വരുത്തുന്നത് പൂരങ്ങളുടെ നാടായ തൃശൂരിലാണ്. പൂരങ്ങളുടെ നാടായ തൃശൂരില്‍ ഇനി റോബോട്ടിക് പൂരം നടന്നു കൂടായ്കയില്ല.കല്ലേറ്റുംകര ഇരിഞ്ഞാടപ്പള്ളിയില്‍ ആനചന്തം തിടമ്പെടുത്തു. റോബോട്ടിക് ആനയുടെ പേര് ഇരിഞ്ഞാടപ്പള്ളി രാമന്‍… നാട്ടാന പരിപാലനചട്ടവും ചിലവും ഒക്കെ നോക്കിയാല്‍ അതാഭേദം എന്ന് ആനപ്രേമികള്‍ കരുതിയില്ലെങ്കിലേ അതിശയമുള്ളൂ. ഒരു കൂട്ടം ഭക്തരുടെ സംഭാവനയാണ് ഈ റോബോട്ടിക് ആന. ഇരിഞ്ഞാടപ്പള്ളി രാമന്‍റെ ഉയരം പത്തര അടിയാണ്. എണ്ണൂറ് കിലോയിലേറെ ഭാരം വരും. നാലുപേരെ പുറത്തേറ്റാം. വൈദ്യുതിയില്‍ ആണ് പ്രവര്‍ത്തിക്കുക....