നിലമേൽ, ബംഗ്ലാംകുന്ന്, തുളസി കൃഷ്ണ വിലാസത്തിൽ, കെ.രാജൻ (64) ആണ് മരിച്ചത്. വിമുക്തഭടനാണ് രാജൻ. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു മൃതദേഹം കണ്ടത്.
രാജന്റെ വസ്തുവിന്റെ ഒരു ഭാഗം അഞ്ചൽ സ്വദേശിയായ സ്വകാര്യ വ്യക്തിക്ക് വിറ്റിരുന്നു. വാങ്ങിയ ആൾ ഇവിടെ ഉണ്ടായിരുന്ന കുന്നിടിച്ചു. ഇതോടെ രാജന്റെ വീട് ഉയരത്തിലായി.വീടിന് മുന്നിൽ സംരക്ഷണഭിത്തി കെട്ടിയിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രി വീടിനു മുന്നിൽ നിന്നും രാജൻ താഴ്ചയിലേക്ക് വീണതാകാം എന്നാണ് സംശയിക്കുന്നത്. വീട്ടിൽ മറ്റാരും ഇല്ലായിരുന്നു.രാവിലെ ഇതുവഴി കടന്നുപോയ വിദ്യാർത്ഥികളാണ് ആരോ കിടക്കുന്നത് കണ്ടത്.പരിസരവാസികൾ എത്തിയപ്പോൾ രാജൻ മരിച്ച നിലയിലായിരുന്നു.
പോലീസും,ഫോറൻസിക്ക് വിഭാഗവും പരിശോധന നടത്തി. കുന്നിടിച്ചവരുടെ അനാസ്ഥയാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു.
കുന്നിടിച്ചതിനുശേഷം വീടിനു മുന്നിൽ സംരക്ഷണഭിത്തി കെട്ടി നൽകാമെന്ന് വസ്തു വാങ്ങിയവർ എഗ്രിമെന്റ് എഴുതി നൽകിയിരുന്നു. എന്നാൽ യഥാസമയം സംരക്ഷണഭിത്തി നിർമ്മാണം നടത്തിയില്ല.