തിരുവനന്തപുരത്ത് ഗർഭിണിയായ യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയില്‍

തിരുവനന്തപുരത്ത് യുവതിയെ ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാസ്‌തമംഗലം പൈപ്പിൻമൂട് സ്വദേശിയായ ദേവിക(22) ആണ് മരിച്ചത്. യുവതി മൂന്ന് മാസം ഗർഭിണിയായിരുന്നു. വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങളെ ആയിട്ടുള്ളു എന്നാണ് വിവരം.