തിരുവനന്തപുരത്തുനിന്നും കൊല്ലം ഭാഗത്തേക്ക് പോയ കെഎസ്ആർടിസിയുടെ ഫാസ്റ്റ് പാസഞ്ചർ ബസ് ആറ്റിങ്ങൽ സബ് ട്രഷറിക്ക് മുമ്പിൽ ബ്രേക്ക് ഡൌൺ ആയി.. ഇത് കാരണം ആറ്റിങ്ങൽ നഗരത്തിലെ മിക്കവാറും എല്ലാ റോഡുകളും നിലച്ചിരിക്കുകയാണ്. ഈ റിപ്പോർട്ട് എഴുതുമ്പോഴും ഗതാഗതം പുനസ്ഥാപിച്ചിട്ടില്ല.
ബുദ്ധിശൂന്യമായി നടത്തിയ റോഡ് വികസനവും ഡിവൈഡറും അതിന്റെ മുകളിൽ വൻകിടക്കാരുടെ പരസ്യ ഫ്ലക്സ് ബോർഡുകളും.. ആറ്റിങ്ങൽ നഗരത്തിന്റെ ഗതികേടന്നല്ലാതെ എന്ത് പറയുവാൻ ??