കരുനാഗപ്പള്ളി.പോലീസ് ചമഞ്ഞ് വാഹനം തട്ടിയെടുത്ത പ്രതി പിടിയില്‍. തഴവ ഷെഷാസ് വീട്ടില്‍ ,ഷംസുദ്ദീന്‍ മകന്‍ മുഹമ്മദ് നഹാസ്(45) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയോടെ മണപ്പള്ളി ജംഗ്ഷനില്‍ നിന്നും ശൂരനാട് സ്വദേശിയായ അഖില്‍ദാസിന്‍റെ ഇരുചക്ര വാഹനത്തില്‍ കയറിയ പ്രതി വെളുത്തമണല്‍ ഭാഗത്ത് എത്തിയപ്പോള്‍ ഇയാള്‍ പോലീസ് സ്കോഡിലെ അംഗമാണെന്ന് തെറ്റിദ്ധരിപ്പിച്ച് അഖിലിനോട് പണം ആവശ്യപ്പെടുകയായിരുന്നു. ഇയാള്‍ പണം നല്‍കാനില്ലാതെ പകച്ച് നിന്ന സമയം പ്രതി വാഹനവുമായി കടന്ന് കളയുകയായിരുന്നു. തുടര്‍ന്ന് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് ഇയാള്‍ പോലീസ് അല്ലെന്നും മോഷ്ടാവാണെന്നും മനസ്സിലാവുന്നത്. തുടര്‍ന്ന് കരുനാഗപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ ബിജുവിന്‍റെ നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്.