ഐജി ലക്ഷമണയെ തിരിച്ചെടുത്തു, സസ്പെൻഷൻ റദ്ദാക്കി ഉത്തരവ്

തിരുവനന്തപുരം: ഐജി ലക്ഷമണയുടെ സസ്പെൻഷൻ റദ്ദാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കി. പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഐജിയെ സസ്‍പെന്‍റ് ചെയ്തത്. ഒരു വർഷവും 2 മാസവുമായി ഐജി സസ്പെൻഷനിലാണ്.