സ്വർണം വാങ്ങാൻ കുറച്ച് വിയർക്കും; സർവ്വകാല റെക്കോർഡിൽ സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധന. ഒരു പവൻ സ്വർണത്തിന് ഇന്ന് 480  രൂപയാണ് വർദ്ധിച്ചത്. ഇതോടെ റെക്കോർഡ് നിരക്കിലാണ് സംസ്ഥാനത്തെ സ്വർണ്ണവിലയുള്ളത്. ഇന്നലെ രണ്ട് തവണയായി 400  രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി വില 42,880 രൂപയാണ്.