കെഎസ്ആർടിസിയെ വീണ്ടും വിമർശിച്ച് ഹൈക്കോടതി. വിരമിച്ച ജീവനക്കാർ മനുഷ്യരാണെന്ന് മറക്കരുതെന്ന് കോടതി ഓർമിപ്പിച്ചു. വിരമിച്ചവർക്കുള്ള ആനുകൂല്യ വിതരണത്തിന് രണ്ട് വർഷത്തെ സാവകാശം അനുവദിക്കാനാവില്ല. 6 മാസത്തെ സമയം നൽകാമെന്നും വാക്കാൽ കോടതി പറഞ്ഞു.പെൻഷൻ ആനുകൂല്യം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ബുദ്ധിമുട്ടറിയിച്ചിരുന്നു. രണ്ട് വർഷത്തെ സാവകാശമാണ് സർക്കാർ തേടിയത്. ഈ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമർശനം.