എന്നാൽ അവയവദാനത്തിന് 18 വയസ് പൂർത്തിയാകണമെന്ന വ്യവസ്ഥയുള്ളതിനാൽ നടപടി തടസപ്പെട്ടു. നിയമത്തിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് ദേവനന്ദ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പിതാവ് ഗുരുതരാവസ്ഥയിലാണെന്നും ഇനിയും കാത്തിരുന്നാൽ ജീവൻ അപകടത്തിലാകുമെന്നും ദേവനന്ദ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ദേവനന്ദയുടെ തീരുമാനത്തെ അഭിനന്ദിച്ച കോടതി ഇതുപോലുള്ള കുട്ടികൾ ഉണ്ടാകുന്നത് മാതാപിതാക്കളുടെ ഭാഗ്യമാണെന്നും പറഞ്ഞു.
ഒരാഴ്‌ച്ചത്തെ ആശുപ്ത്രി ചികിത്സയ്‌ക്ക് ശേഷം ദേവനന്ദ സുഖം പ്രാപിച്ച് വരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തൃശ്ശൂർ സേക്രഡ് ഹാർട്ട് കോൺവെന്റ് സ്‌കൂളിലെ വിദ്യാർഥിനിയാണ് ദേവനന്ദ. പിന്നാലെ ആരോഗ്യ മന്ത്രി വീണ ജോർജും ദേവനന്ദയെ അഭിനന്ദിച്ച് രംഗത്തെത്തി. ഈ ചെറിയ പ്രായത്തിൽ കരൾ മാറ്റിവെക്കാനുള്ള ദേവനന്ദയുടെ തീരുമാനം ശക്തമായ പിതൃസ്നേഹവും ദൃഢനിശ്ചയവുമാണ് കാണിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.