കിളിമാനൂർ : സമഗ്ര ശിക്ഷാ കേരളം കിളിമാനൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ തനതു പരിപാടിയായ 'ലിറ്റിൽസ്കോളേഴ്സ്' കിളിമാനൂർ രാജാ രവിവർമ്മ സാംസ്കാരിക നിലയത്തിൽ വെച്ചു സംഘടിപ്പിച്ചു. പ്രസ്തുത ചടങ്ങ് ആറ്റിങ്ങൽ എംഎൽഎ ഒ എസ്.അംബിക അവർകൾ ഉദ്ഘാടനം നിർവഹിച്ചു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ മനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ വി ആർ സാബു സ്വാഗതം ആശംസിച്ചു. ജില്ലയിലെ എൽ എസ് എസ്,
യു. എസ്.എസ്, ഇൻസ്പെയർ അവാർഡ് വിജയികൾക്കും എസ് എസ് കെയുടെ തനതു പരിപാടിയായ 'കലാ ഉത്സവ് 'വിജയികൾക്കും ജില്ലാ പഞ്ചായത്ത് മെമ്പർ ജി ജി ഗിരികൃഷ്ണൻ അനുമോദനo അർപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ
ജി.ജി ഗിരികൃഷ്ണൻ അനുമോദനം അർപ്പിച്ചു. മുഖ്യാതിഥിയും ഡിസ്ട്രിക്ട് പ്രോജക്ട് കോർഡിനേറ്ററും ആയ എസ് ജവാദ് മുഖ്യ പ്രഭാഷണം നടത്തി. കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടിയുള്ള പഠന ബോധവൽക്കരണ പരിപാടിയായ 'നേർവഴി' എഴുത്തുകാരനും അധ്യാപകനുമായ മനു കുമാർ ആലിയാട് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ബെൻഷാ ബഷീർ, ഡയറ്റ് പ്രിൻസിപ്പൽ ഇൻചാർജ് ഡോ. ഷീജ കുമാരി, എച്ച് എം ഫോറം സെക്രട്ടറി രാജേഷ് റാം
വി ആർ, ബി ആർ സി സ്റ്റാഫ് സെക്രട്ടറി വൈശാഖ് കെ. എസ് എന്നിവർ ആശംസകൾ അർപ്പിക്കുകയും കുട്ടികൾക്ക് അനുമോദനം നൽകുകയും ചെയ്തു. പ്രോഗ്രാം കൺവീനർ ജയലക്ഷ്മി കെ എസ് കൃതജ്ഞത രേഖപ്പെടുത്തി.