മുൻവൈരാഗ്യം. അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ.

അയൽവാസിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 
യുവാവിനെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തു. മാണിക്കൽ കുതിരകുളം വീട്ടിൽ 
ശംഭു(34)നെയാണ് അറസ്റ്റ് ചെയ്തത്. അയൽവാസിയായ സതീശൻ(44)നെ കുത്തി 
പരുക്കേൽപ്പിച്ചുവെന്നാണു കേസ്. ബുധൻ ഉച്ചയ്ക്കാണ് സംഭവം. മുൻ‍ വൈരാഗ്യമാണ്
 സംഭവത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. വെഞ്ഞാറമൂട് പൊലീസ് ഇൻസ്പെക്ടർ 
ആർ.പി. അനൂപ് കൃഷ്ണ, എസ്ഐമാരായ പി.ആർ.രാഹുൽ , എം.എ.ഷാജി എന്നിവരുടെ 
നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.