*സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പരിശോധനയെ തുടർന്ന് അടച്ചിട്ടിരുന്ന രാജകുമാരി സ്ഥാപനങ്ങൾ വീണ്ടും പ്രവർത്തിച്ചു തുടങ്ങി*

കല്ലമ്പലം : കഴിഞ്ഞ മൂന്ന് ദിവസമായി രാജകുമാരി ഗ്രൂപ്പിന്റെ വിവിധ ബ്രാഞ്ചുകളിൽ കേന്ദ്ര സാമ്പത്തിക കുറ്റാന്വഷണ വിഭാഗം സംയുക്തമായാണ്‌ പരിശോധന നടത്തിയത് .  രാജകുമാരി ഡയറക്ടർ ബോർഡ്‌ മെംബേർസിന്റെ വീടുകളിലും സ്ഥപനങ്ങളിലും ഒരേ സമയമായിരുന്നു  പരിശോധന. പ്രൈവറ്റ് ടാക്സി വാഹനങ്ങളിലാണ്  ഉദ്യോഗസ്ഥർ എത്തിയത്. സുരക്ഷക്കായി അതാത് സ്റ്റേഷൻ പരിധിയിലെ പോലീസും ഉണ്ടായിരുന്നു.

 ആദ്യ ദിനം എല്ലാ സ്ഥാപനങ്ങളും അടച്ചിട്ടായിരുന്നു പരിശോധന.ഇന്നലെ പ്രധാനമായും ജുവലറികളിലാണ് പരിശോധന നടന്നത്.  പരിശോധനയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല. ക്രമകേട് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല എന്നുള്ള സൂചന ലഭിച്ചിട്ടുണ്ട്.

തെക്കൻ കേരളത്തിലെ നിരവധി സൂപ്പർ മാർക്കറ്റ്  ജുവലറി ഷോപ്പിങ് മാൾ അടക്കം 40 ന് മുകളിൽ ബ്രാഞ്ചുകൾ ഉള്ള സ്ഥാപനമാണ് രാജകുമാരി. 1996 ൽ കല്ലമ്പലം എസ് ബി ഐ ക്ക് എതിർവശം  ഒറ്റ മുറി കടയിൽ രാജധാനി ജുവലറിയിൽ നിന്നാണ് ഇവരുടെ തുടക്കം.

 തിരുവനന്തപുരം കൊല്ലം ജില്ലകളിലെ  നൂറ് കണക്കിന് ചെറുതും വലുതുമായ ഷെയർ ഹോൾഡേഴ്‌സ് ഉള്ള സ്ഥാപനമാണ് രാജകുമാരി. കഴിഞ്ഞ 25 വർഷത്തിനുള്ളിൽ അസൂയർഹമായ വളർച്ചയാണ് രാജകുമാരിക്ക് ഉള്ളത്.