നാവായിക്കുളം വെള്ളൂർകോണത്തു കടയ്ക്കുള്ളില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച്‌ തീയിട്ട് കൊലപ്പെടുത്താന്‍ ശ്രെമിച്ച കേസിലെ പ്രതി മരണപെട്ടു

നാവായിക്കുളം : ഈ മാസം 13 ആം തീയതി നാവായിക്കുളം വെള്ളൂർകോണം മുസ്ലിം പള്ളിക്ക് സമീപം. മദ്യവയസ്കൻ സഹോദരിയുടെ കടയ്ക്ക് പെട്രോൾ ഒഴിച്ചു സഹോദരിയുടെ മകൾക്ക് തീ പൊള്ളലേറ്റ സംഭവത്തിൽ പ്രതി ആയ തമ്പി എന്നു വിളിക്കുന്ന ഇസ്മായിൽ മരണപ്പെട്ടു 

സഹോദരനും സഹോദരിയും തമ്മിലുള്ള കുടുംബ വഴക്കാണ് അക്രമത്തിൽ കലാശിച്ചത് 

ഈ സമയം കടയിൽ ഉണ്ടായിരുന്ന സഹോദരിയുടെ മകൾ ജാസ്മി (37)ന് ഗുരുതരമായി പൊള്ളലേറ്റു. തീയിട്ട ശേഷം ഇസ്മായിൽ കയ്യിൽ കരുതിയിരുന്ന വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു ഇസ്മായിൽ