കണ്ണൂര്‍. കാറിനു തീപിടിച്ച് ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും ദാരുണമായി മരിച്ച സംഭവത്തില്‍ വണ്ടിയിലുണ്ടായിരുന്നത് പെട്രോള്‍ അല്ലെന്ന് ബന്ധുക്കള്‍. രണ്ട് കുപ്പി കുടിവെള്ളമാണ് വണ്ടിയില്‍ സൂക്ഷിച്ചിരുന്നതെന്ന് മരിച്ച റീഷയുടെ അച്ഛന്‍ പറഞ്ഞു. കാറില്‍നിന്ന് രണ്ട് പെട്രോള്‍ കുപ്പികള്‍ കണ്ടെടുത്തുവെന്ന വാര്‍ത്ത ഫോറന്‍സിക് വിഭാഗവും തള്ളി. രണ്ട് കുപ്പിയില്‍ കുടിവെള്ളമുണ്ടായിരുന്നു. മകള്‍ പ്രസവത്തിന് പോകുന്നതുകൊണ്ട് ആവശ്യമായ വസ്ത്രങ്ങള്‍ കരുതിയിരുന്നു. വേറെയൊന്നും കാറില്‍ ഉണ്ടായിരുന്നില്ല എന്നാണ് റീഷയുടെ അച്ഛന്‍ കെ.കെ. വിശ്വനാഥന്‍ പറഞ്ഞു. വഴിയില്‍ എത്ര പെട്രോള്‍ പമ്ബുകളുണ്ടെന്നും എന്തിനാണ് പെട്രോള്‍ കുപ്പിയില്‍ നിറച്ച് കാറില്‍ വെക്കുന്നതെന്നും അദ്ദേഹം ചോദിച്ചു....