വർക്കല: ഓടയം ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവ് തിരയിൽപ്പെട്ട് മരിച്ചു. ബെംഗളൂരു സ്വദേശി സദാശിവ(34)യാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. ഭാര്യയ്ക്കൊപ്പം ഉല്ലാസ യാത്രയ്ക്കായി എത്തിയ സദാശിവ പ്രഭാത ഭക്ഷണത്തിന് ശേഷം ഓടയം ബീച്ചിലെ സ്വകാര്യ റിസോർട്ടിന് സമീപത്തെ ബീച്ചിൽ കുളിക്കുമ്പോഴാണ് തിരയിൽപ്പെട്ടത്. യുവാവിനെ നാട്ടുകാരും ലൈഫ് ഗാർഡും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.