ഫ്രാൻസിസ് മാർപാപ്പ ഇന്ത്യയിലേക്ക്; കേരളവും ഗോവയും സന്ദർശിച്ചേക്കും

അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. സുഡാൻ സന്ദർശനത്തിന് ശേഷം റോമിലേക്ക് മടങ്ങുമ്പോഴായിരുന്നു പ്രഖ്യാപനം.അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുമെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി ആയി പറഞ്ഞു.കേരളവും ഗോവയും പരിഗണനയിൽ. അന്തിമ ചർച്ചകൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണം ഫ്രാൻസീസ് മാർപാപ്പ സ്വീകരിക്കുകയും ചെയ്തിരുന്നു. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു മാർപാപ്പ ഇന്ത്യയിൽ എത്തുന്നത്. 1999 ൽ ജോൺപോൾ രണ്ടാമൻ മാർപാപ്പ ആണ് അവസാനമായി ഇന്ത്യയിൽ എത്തിയത്.സെപ്റ്റംബറില്‍ ഫ്രാന്‍സിലെ മാര്‍സെല്ലിയില്‍ നടക്കുന്ന ബിഷപ്പുമാരുടെ സമ്മേളനത്തിലും പങ്കെടുക്കും. മംഗോളിയ സന്ദര്‍ശിച്ചാല്‍, അവിടെയെത്തുന്ന ആദ്യ അവിടെയെത്തുന്ന ആദ്യ മാര്‍പാപ്പയാകും പോപ്പ് ഫ്രാന്‍സിസ്.