തിരുവനന്തപുരം:സംസ്ഥാനത്ത് അന്നദാനം നടത്തുന്ന ആരാധനാലയങ്ങള്‍ക്ക് ലൈസന്‍സോ രജിസ്ട്രേഷനോ വേണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഫുഡ് സേഫ്റ്റി കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിപ്പ് വന്നിരിക്കുന്നത്ഉത്സവകാലം ആരംഭിച്ചതോടെ നിരവധി ക്ഷേത്രങ്ങളില്‍ അന്നദാനം നടത്തി വരുന്ന സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നിര്‍ദേശവുമായി വകുപ്പ് രംഗത്തെത്തിയത്. സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ സര്‍ക്കാര്‍ പരിശോധന ശക്തമാക്കിയിരുന്നു.