റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയ്ക്കുള്ള പലിശനിരക്ക് (റീപ്പോ) വര്‍ധിപ്പിച്ചു

റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയ്ക്കുള്ള പലിശനിരക്ക് (റീപ്പോ) വര്‍ധിപ്പിച്ചു.

 25 ബേസിസ് പോയിന്റാണ് വര്‍ധന. 6.50 ശതമാനമാണ് ഇപ്പോള്‍ റീപ്പോ നിരക്ക്. ഇതോടെ ബാങ്കുകള്‍ ഭവന, വാഹന, വ്യക്തിഗത വായ്പകള്‍ക്കുള്ള പലിശയും കൂട്ടും. പ്രതിമാസം തിരിച്ചടയ്ക്കേണ്ട തുക വര്‍ധിപ്പിക്കുകയോ വായ്പാ കാലാവധി നീട്ടുകയോ ചെയ്യാനാണ് സാധ്യത.