വെഞ്ഞാറമൂട്∙മാണിക്കോട് മഹാദേവ ക്ഷേത്രം ശിവരാത്രി
ഉത്സവത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനവും പുരസ്കാര സമർപ്പണവും
ചികിത്സാ സഹായ വിതരണവും ഇന്നു വൈകിട്ട് 7ന് ക്ഷേത്രാങ്കണത്തിൽ നടക്കും.
മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഡി.കെ. മുരളി എംഎൽഎ അധ്യക്ഷത
വഹിക്കും.
മാണിക്കോട് കലാശ്രേഷ്ഠ പുരസ്കാരം ഗോകുലം ഗ്രൂപ്പ് ചെയ്രമാൻ ഗോകുലം
ഗോപാലന് സമർപ്പിക്കും. കർമശ്രേഷ്ഠാ പുരസ്കാര സമർപ്പണം അടൂർ പ്രകാശ് എംപി,
സാമൂഹ്യസേവ പുരസ്കാര സമർപ്പണം ശശിതരൂർ എംപി, ചികിത്സാ സഹായ വിതരണം എ.എ.
റഹിം എംപി എന്നിവർ നിർവഹിക്കും. സുരാജ് വെഞ്ഞാറമൂട്, ഉണ്ണിമുകുന്ദൻ,
ഗോപിനാഥ് മുതുകാട് എന്നിവർ പങ്കെടുക്കും.
.നന്ദിയോട് പച്ച തേവരുകോണം
സുബ്രഹ്മണ്യ സ്വാമി ക്ഷേത്രo.
പാലോട്∙ ദേവസ്വം ബോർഡിനു കീഴിലുള്ള നന്ദിയോട് പച്ച തേവരുകോണം
സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം നാളെ നടക്കും. പതിവു
വിശേഷാൽ പൂജകൾക്കു പുറമേ 7.30ന് സമൂഹപൊങ്കാല, രാത്രി ഏഴിന് ഭക്തിഗാനസുധ,
രാത്രി എട്ടിന് യാമപൂജകൾ ആരംഭിക്കും
.∙ പനങ്ങോട് ആയിരവില്ലി , കിരാതമൂർത്തി ക്ഷേത്രത്തിൽ ശിവരാത്രി ദിനമായ
നാളെ രാവിലെ ഒൻപതിന് സമൂഹ പൊങ്കാല, 12.30ന് അന്നദാനം, രാത്രി ഒൻപതു മുതൽ
യാമപൂജകൾ, രാത്രി 10ന് വി.ആർ. സൈക്കോ സ്റ്റേജ് ഷോ.
∙അരിപ്പ അമ്മയമ്പലം ശിവക്ഷേത്രത്തിൽ നാളെ രാവിലെ എട്ടിന് സമൂഹപൊങ്കാല,
വൈകിട്ട് നാലിന് വിളക്കെഴുന്നള്ളിപ്പ്, രാത്രി 10ന്
ചന്ദ്രികയ്ക്കുമുണ്ടൊരു കഥ നാടകം, രണ്ടിന് തീ നാടൻപാട്ട്മേള.
∙പാലോട് ഉമാമഹേശ്വര ക്ഷേത്രo.
പാലോട് ഉമാമഹേശ്വര ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം നാളെ നടക്കും.
ഏഴിന് മഹാ ജലധാര, 9ന് സമൂഹ പൊങ്കാല, ഡോ. നാരായണ ശർമ നയിക്കുന്ന ആത്മീയ
പ്രഭാഷണം, 11ന് നാഗരൂട്ട്, 12ന് അന്നപ്രസാദം, അഞ്ചിന് താലപ്പൊലി ഘോഷയാത്ര,
ഏഴിന് വർണക്കാഴ്ച, രാത്രി എട്ടിന് നൃത്തസന്ധ്യ ,9.30ന് ക്ഷേത്ര
മാതൃസമിതിയുടെ തിരുവാതിരക്കളി. 10ന് കരോക്കെ ഗാനമേള, 1.30ന് വിൽക്കഥാമേള.
രാത്രി 7.30മുതൽ യാമപൂജകൾ ആരംഭിക്കും.
∙പേരയം ആയിരവില്ലി ക്ഷേത്രത്തിൽ നാളെ ശിവരാത്രി ദിനത്തിൽ 7.15ന് ധാര,
7.30ന് നിറപറ സമർപ്പണം, 10ന് മൃത്യുഞ്ജയ ഹോമം, 12.30ന് സമൂഹ സദ്യ, രാത്രി
7.30ന് നന്മ സാംസ്കാരിക വേദിയുടെ മെഗാ ക്വിസ് ചക്രവ്യൂഹം എന്നിവ നടക്കും.
∙പെരിങ്ങമ്മല മാന്തുരുത്തി മാടൻ തമ്പുരാൻ ക്ഷേത്രത്തിൽ നാളെ എട്ടിന്
ദേശപന്തിരുനാഴി, 4.30ന് ഉരുൾ, 6.30ന് ഘോഷയാത്ര, 11ന് താലപ്പൊലി
തേരുവിളക്ക്, 12ന് സൂപ്പർ സെലിബ്രേഷൻ സ്റ്റേജ് ഷോ, മൂന്നിന് ആകാശ
ദീപക്കാഴ്ച. ∙വെമ്പിൽ മണലയം ശിവക്ഷേത്രത്തിൽ നാളെ അഞ്ചിന് ശിവരാത്രി കണി,
ആറിന് അഖണ്ഡനാമ ജപം, 12.30ന് ശിവരാത്രി സദ്യ, രാത്രി എട്ടുമുതൽ യാമപൂജകൾ
ആരംഭിക്കും.
കിളിമാനൂർ ഐരുമൂല ശിവ വിഷ്ണു ക്ഷേത്രം
കിളിമാനൂർ∙ വാലഞ്ചേരി ഐരുമൂല ശിവ വിഷ്ണു ക്ഷേത്രത്തിലെ ശിവരാത്രി പൂജകൾ 18ന് വൈകിട്ട് 5.30ന് ആരംഭിക്കും. 6ന് അഖണ്ഡനാമജപം, യാമപൂജ.
ഐക്കരവിള മഹാദേവ ക്ഷേത്രം
വർക്കല∙ കിളിത്തട്ടുമുക്ക് ഐക്കരവിള മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി
ഉത്സവം ഇന്നും നാളെയുമായി ആഘോഷിക്കും. ഇന്ന് പതിവുപൂജകൾക്കു പുറമേ
11മണിക്ക് അന്നദാനം, വൈകിട്ട് വിശേഷാൽ പൂജ, വിളക്ക്, 7.30ന് നൃത്തസംഗീത
കാക്കാരിശ്ശിനാടകം. നാളെ രാവിലെ 8.45ന് പൊങ്കാല, വൈകിട്ട് നൃത്തനൃത്യങ്ങൾ,
പ്രദോഷപൂജ, 7.45ന് സമ്മാനക്കൂപ്പൺ നറുക്കെടുപ്പ്, 8.30ന് മൂർത്തിയ്ക്കു
കൊടുതി.
പുന്നമൂട് ഹൃഷികേശക്ഷേത്രം
വർക്കല∙ പുന്നമൂട് ഹൃഷികേശക്ഷേത്രം ശിവരാത്രി ഉത്സവം ഇന്നും നാളെയും
ആഘോഷിക്കും. ഇന്നു രാവിലെ പതിവുപൂജകൾക്കു പുറമേ ഭാഗവതപാരായണം, വൈകിട്ട്
ശ്രീകൃഷ്ണകഥ പ്രഭാഷണം, 6.30ന് വിളക്ക്. നാളെ പതിവു ചടങ്ങുകൾക്ക് പുറമേ 8ന്
പ്രഭാതഭക്ഷണം, 8.30ന് മൃത്യുഞ്ജയഹോമം തുടർന്നു സുദർശനഹോമം, കലശപൂജ,
ഉച്ചയ്ക്കു അന്നദാനം. 5 മണിക്ക് ഭക്തിഗാന പരിപാടി.
തൊട്ടിക്കല്ലിൽ ശിവക്ഷേത്രം
കല്ലമ്പലം∙മണമ്പൂർ തൊട്ടിക്കല്ലിൽ ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം
ഇന്നും നാളെയും വിവിധ പരിപാടികളോടെ നടക്കും. ഇന്ന് വൈകിട്ട് 7ന് ചെണ്ടമേളം.
നാളെ വൈകിട്ട് 5ന് ഉറിയടി. രാത്രി 8.30ന് ഗാനമേള.
ചാവരുകാവ് ക്ഷേത്രം
കല്ലമ്പലം∙വടശ്ശേരിക്കോണം മണമ്പൂർക്കോണം ചാവരുകാവ് ശിവക്ഷേത്രത്തിലെ
കൊടിയേറ്റ് മഹോത്സവം 18,19 തീയതികളിൽ നടക്കും. 18ന് രാവിലെ 8.45ന്
കൊടിയേറ്റ്. ഉച്ചയ്ക്ക് 12ന് അന്നദാനം. വൈകിട്ട് 4.30ന് പൊങ്കാല. 6ന്
കലാസന്ധ്യ. 19ന് വൈകിട്ട് 4ന് ആറാട്ട്. രാത്രി 10ന് ഗാനമേള.
പൊന്നുംതുരുത്ത് ശിവപാർവതി വിഷ്ണുക്ഷേത്രം:ചിറയിൻകീഴ്∙അഞ്ചുതെങ്ങ്
നെടുങ്ങണ്ട പൊന്നുംതുരുത്ത് ശിവപാർവതി വിഷ്ണുക്ഷേത്രത്തിൽ ശിവരാത്രിയുൽസവം
നാളെ രാവിലെ 6.30നു അഷ്ടദ്രവ്യസമൂഹമഹാഗണപതിഹോമം,8.30നു പറനിറയ്ക്കൽ,
9.30നു കലശാഭിഷേകം, 11നു നാഗർപൂജ, 12.30നു അന്നദാനം, വൈകിട്ടു നാലിനു
സമൂഹപൊങ്കാല,6.30നു വിളക്കുപൂജ, 9.30നു യക്ഷിയമ്മയ്ക്കു വലിയപടുക്ക, 19നു
പുലർച്ചെ നാലിനു ക്ഷേത്രക്കുളത്തിൽ നീരാട്ടോടെ സമാപനം.
ഊട്ടുപറമ്പ് അർധനാരീശ്വര ക്ഷേത്രം
ചിറയിൻകീഴ്∙കടയ്ക്കാവൂർ ഊട്ടുപറമ്പ് അർധനാരീശ്വര ക്ഷേത്രത്തിൽ ശിവരാത്രി
ദിനമായ നാളെ വൈകിട്ടു ലക്ഷദീപസമർപ്പണം നടക്കും. ഉദ്ഘാടനം ആറിനു കണ്ണൂർ
സർവകലാശാല മുൻവൈസ് ചാൻസലർ ഡോ.ചന്ദ്രമോഹൻ നിർവഹിക്കും.
മുട്ടപ്പലം മഹാഗണപതി ക്ഷേത്രം
ചിറയിൻകീഴ്∙മുട്ടപ്പലം മഹാഗണപതി ക്ഷേത്രത്തിലെ ശിവരാത്രി ഉൽസവം ഇന്നും
നാളെയുമായി നടക്കും. ഇന്നു രാവിലെ ഒൻപതിനു മൃത്യുജ്ഞയഹോമം, 11.30നു
ഉച്ചപൂജ, 12നു സമൂഹസദ്യ, വൈകിട്ടു 6.30നു വിളക്കുപൂജയും ദീപക്കാഴ്ചയും.
രാത്രി 8.30നു നാടകം–മക്കളുടെ ശ്രദ്ധയ്ക്ക്. നാളെ ശിവരാത്രിദിനത്തിൽ
പുലർച്ചെ 5.30നു അഷ്ടദ്രവ്യമഹാഗണപതിഹോമം, 8.15നു പൊങ്കാലവഴിപാട്, വൈകിട്ടു
മൂന്നിനു ഘോഷയാത്ര ആരംഭം, രാത്രി എട്ടിനു സംഗീതസദസ്, 10നു രാഗലയസന്ധ്യ,
പുലർച്ചെ നാലിനു കൊടുതിപൂജയോടെ സമാപിക്കും.
പരുത്തിക്കൽ ശ്രീമഹാനടൻ തമ്പുരാൻ ക്ഷേത്രം
ചിറയിൻകീഴ്∙കടയ്ക്കാവൂർ പരുത്തിക്കൽ ശ്രീമഹാനടൻ തമ്പുരാൻ ക്ഷേത്രത്തിൽ
നാളെ രാവിലെ മൃത്യുജ്ഞയഹോമം, ശിവപുരാണപാരായണം, രാത്രി യാമപൂജകൾ എന്നിവയോടെ
നടക്കും. ശിവരാത്രിവൃതത്തിൽ പങ്കെടുക്കുന്ന ഭക്തർക്കു ക്ഷേത്രസമിതി എല്ലാ
സൗകര്യങ്ങളും ലഭ്യമാക്കും.
വയൽക്കുളം മഹാദേവർ ക്ഷേത്രം
പോങ്ങനാട്∙ കീഴ്പേരൂർ തെക്കുംകര വയൽക്കുളം മഹാദേവർ ക്ഷേത്രത്തിലെ
ശിവരാത്രി ഉത്സവം ഇന്നും നാളെയും നടക്കും. ഇന്നു രാത്രി 8ന് ബാലെ,
ശ്രീകൃഷ്ണ കുചേല. നാളെ രാവിലെ 6.30ന് പൊങ്കാല, 12ന് ഉത്സവ സദ്യ, രാത്രി
7ന് ചികിത്സ സഹായവിതരണം, 7.30ന് ഡാൻസ് മ്യൂസിക് ലൈറ്റ് ഷോ, 9ന്
നാടൻപാട്ട്.
വെട്ടിമൺകോണം കളിവിളാകം ക്ഷേത്രം
കല്ലമ്പലം∙വെട്ടിമൺകോണം കളിവിളാകം ക്ഷേത്രത്തിലെ അശ്വതി മഹോത്സവവും
പ്രതിഷ്ഠാ വാർഷികവും 18 മുതൽ 24 വരെ നടക്കും.18ന് തോറ്റം പാട്ട് ആരംഭം.
21ന് മലപ്പുറം പാട്ട്. 22ന് കൊന്നു തോറ്റുപാട്ട്. 23ന് ദുർഗാ സേവ. 24ന്
മാടന് ഊട്ടും അന്നദാനവും.
.
താഴെ ഇളമ്പ മഹാദേവ ക്ഷേത്രം
ആറ്റിങ്ങൽ∙ താഴെ ഇളമ്പ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം ഇന്നും
നാളെയും നടക്കും . ഇന്ന് 8.30 ന് പൊങ്കാല, രാത്രി 9.30 ന് നടനോത്സവം. 18 ന്
11ന് അഷ്ടാഭിഷേകം, 12 ന് അന്നദാനം , 6.15 ന് അലങ്കാര ദീപാരാധന തുടർന്ന്
എഴുന്നള്ളത്ത് 10 ന് ഭജന
ആയിരവില്ലി ക്ഷേത്രം
അയിരൂർ∙ ആയിരവില്ലി ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവദിവസം രാത്രി നട
അടയ്ക്കില്ല. ഓരോ യാമത്തിനും പ്രത്യേക പൂജകൾ ഉണ്ടായിരിക്കുമെന്നു ക്ഷേത്ര
ഭാരവാഹികൾ അറിയിച്ചു.
മാവേലിക്കോണം ഭഗവതി ക്ഷേത്രം.
നഗരൂർ∙ നന്തായ്‌വനം മാവേലിക്കോണം ഭഗവതി ക്ഷേത്രത്തിലെ ശിവരാത്രി
കാർത്തിക ഉത്സവം 18 മുതൽ 26 വരെ നടക്കും. 18ന് രാവിലെ 9ന് പൊങ്കാല, 11ന്
അന്നദാനം, രാത്രി 9ന് യാമപൂജ. 22 വരെ രാവിലെ 10ന് ഭാഗവത പാരായണം, 21, 22,
23 തീയതികളിൽ രാവിലെ 11ന് അന്നദാനം.
23ന് രാത്രി 90ന് നാടകം, ലക്ഷ്യം. 25ന് രാത്രി 7ന് ഓട്ടൻ തുള്ളൽ, 8ന്
മുടിയാട്ടക്കളം. 26ന് ഉച്ചയ്ക്ക് 2ന് തൂക്കം കുത്തിയോട്ടം, ഗരുഡൻ തൂക്കം
എന്നിവയ്ക്കുള്ള ചമയം, വൈകിട്ട് 5ന് എഴുന്നള്ളത്ത് ഘോഷയാത്ര, രാത്രി 7ന്
നാഗസ്വരക്കച്ചേരി, രാത്രി 8.30ന് വില്ലിൽ തൂക്കം, 10ന് നൃത്ത വിസ്മയം, 1
മണിക്ക് മെഗാഷോ.
കേളേശ്വരം മഹാദേവക്ഷേത്രം
ചിറയിൻകീഴ്ആൽത്തറമൂട് കേളേശ്വരം മഹാദേവക്ഷേത്രത്തിലെ ശിവരാത്രി
ഉൽസവാഘോഷങ്ങൾ ഇന്നും നാളെയുമായി നടക്കും. ഇന്നു രാവിലെ 6.30നു
അഭിഷേകം,ശിവസഹസ്രനാമപാരായണം,വൈകിട്ടു 6.45നു നൃത്തപരിപാടി, രാത്രി എട്ടിനു
നാടകം–അച്ചായന്റെകട. ശിവരാത്രി ദിനമായ നാളെ രാവിലെ 9.30നു കളഭാഭിഷേകം,
വൈകിട്ടു 4.15നു ആനപ്പുറത്തെഴുന്നള്ളത്ത് . 6.45നു നൃത്തപരിപാടി, എട്ടിനു
കരോക്കെ ഗാനമേള, 11നു കൃതധാര, 12നു ശ്രീഭൂതബലി എഴുന്നള്ളത്ത്, 12.30നു
ഗാനമേള.
*ആര്യനാട്∙ കുളപ്പട എലിയാവൂർ മഹാദേവർ* ക്ഷേത്രത്തിലെ മഹാശിവരാത്രി
ഉത്സവത്തിന് തുടക്കമായി. 18ന് സമാപിക്കും. ഇന്ന് രാവിലെ 10.30ന് നാഗരൂട്ട്,
12.30ന് അന്നദാനം, 6ന് ഭഗവതി സേവ, 7ന് ഭക്തി ഗാനാഞ്ജലി. 18ന് രാവിലെ 9ന്
പൊങ്കാല, 10ന് കലശപൂജ, 6ന് തിരുവാതിര കളി, 8ന് നാടകം, 11ന് കരോക്കെ
ഗാനമേള.
*കരകുളം കൈലാസപുരം മഹാദേവർ ക്ഷേത്രം* ശിവരാത്രി ഉത്സവം
നെടുമങ്ങാട്∙ കരകുളം കൈലാസപുരം മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം
ഇന്നും നാളെയും ആയി നടക്കും. ഇന്ന് വൈകിട്ട് 5.10ന് പൊങ്കാല, രാത്രി 8ന്
ഭഗവതി സേവ. 18ന് രാവിലെ 10.30ന് തുലാഭാരം, 12.30ന് അന്നദാനം, വൈകിട്ട്
6.30ന് അലങ്കാര ദീപാരാധന, ദീപകാഴ്ച, 10ന് രണ്ടാം യാമപൂജയും വിശേഷാൽ
അഭിഷേകവും.
*ആര്യനാട്∙* ചേരപ്പള്ളി ശിവശക്തി ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം 18ന്
നടക്കും. 8ന് മ്യത്യുഞ്ജയ ഹോമം, 9.10ന് പൊങ്കാല, 12ന് സദ്യ, 6.30ന് ഭഗവതി
സേവ,
*ആര്യനാട്*∙ ഇറവൂർ ശിവജിപുരം മൂർത്തിയാർമഠം ശിവപാർവതി ക്ഷേത്രത്തിലെ
ശിവരാത്രി ഉത്സവം 18ന് നടക്കും. 9.30ന് പൊങ്കാല, 10ന് നാഗരൂട്ട്, 12ന്
അന്നദാനം, 7.30ന് ഭക്തിഗാനസുധ,
*നെടുമങ്ങാട്*∙ സത്രംമുക്ക് കോയിക്കൽ മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി
ഉത്സവം ഇന്നും നാളെയും ആയി നടക്കും. ഇന്ന് രാവിലെ 7ന് ശിവപുരാണ പാരായണം,
10.30ന് 108 കലശം, 11ന് കളഭാഭിഷേകം, 12ന് അന്നദാനം, 5.15ന് ഭജനാമൃതം,
6.15ന് തിരുവാതിര, 7.15ന് പുഷ്പാഭിഷേകം, 7.30ന് നൃത്ത നൃത്യങ്ങൾ, 8.30ന്
വീണാനാദ വിസ്മയം. 18ന് രാവിലെ 10.30ന് പൊങ്കാല, 5ന് ഭജനാമൃതം, 6ന് പ്രദോഷ
പൂജ, 6.45ന് അലങ്കാര ദീപാരാധന, 7.15ന് പുഷ്പാഭിഷേകം, 7.30ന് നൃത്ത സംഗീത
സന്ധ്യ, 9.30ന് പാടകം. 1.30ന് കോമഡിഷോ, 5ന് പൂത്തിരിമേളം.
*നെടുമങ്ങാട്*∙അരുവിക്കര ഇടമൺ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം ഇന്ന് കൊടിയേറി വിവിധ ചടങ്ങുകളോടെ 22ന് സമാപിക്കും.
ഇന്ന് രാവിലെ ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ വൈകിട്ട് 7ന് തൃക്കൊടിയേറ്റ്, ശിവരാത്രി ദിവസം ആയ 18ന് രാവിലെ മുതൽ ക്ഷേത്ര ചടങ്ങുകൾ, വൈകിട്ട് 6ന്
ഉമാമഹേശ്വര പൂജ, 7ന് തിരുവാതിര കളി, ഗുരുവന്ദനം, ഭരതനാട്യം, സംഗീതാർച്ചന,
നൃത്തനിത്യങ്ങൾ, തുള്ളൽത്രയം, 19ന് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ നാഗരൂട്ട്,
ശ്രീഭൂതബലി എഴുന്നള്ളിപ്പ്, 20ന് ക്ഷേത്ര ചടങ്ങുകൾ, ശ്രീഭൂതബലി
എഴുന്നള്ളിപ്പ്.
21ന് ക്ഷേത്ര ചടങ്ങുകൾ വൈകിട്ട് 7 മുതൽ കഥാപ്രസംഗം, ശ്രീഭൂതബലി രാത്രി
10ന് പള്ളിവേട്ട. അരുവിക്കര ക്ഷേത്ര നടയിൽ നിന്നും തുടർന്ന് നിറപറയെടുപ്പ്,
ശയ്യാപൂജ. 22ന് രാവിലെ 8ന് ആറാട്ട് ബലി, 9:30ന് തിരു ആറാട്ട്
ക്ഷേത്രകടവിൽ, തൃക്കൊടിയിറക്ക്, ആറാട്ട് സദ്യയോടെ സമാപനം.