സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 10 രൂപ കൂടി വില 5,145 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് വില 41,160 രൂപയിലെത്തി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4,255 രൂപയാണ് വില. ഇന്നലെ സ്വർണവില ഗ്രാമിന് 15 രൂപയിടിഞ്ഞ് വില 5,135 രൂപയിലെത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന് വില 41,080 രൂപയുമായിരുന്നു. 18 കാരറ്റ് സ്വർണത്തിന്റെ ഇന്നലത്തെ വില 4250 രൂപയായിരുന്നു.ഫെബ്രുവരി രണ്ടിനാണ് കേരളത്തിൽ സ്വർണവില റെക്കോർഡിട്ടത്. അന്ന് ഗ്രാമിന് 5360 രൂപയായിരുന്നു വില. ഒരു പവൻ സ്വർണത്തിന്റെ വില 42,880 രൂപയിലുമെത്തിയിരുന്നു.