ദേശീയപാത ചാത്തൻപാറയിൽ കെഎസ്ആർടിസി ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു

ആറ്റിങ്ങൽ:ദേശീയപാത ചാത്തൻപാറയിൽ കെഎസ്ആർടിസി ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. ചാത്തൻപാറ സ്വദേശി ഷമീർ (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10:30 കൂടിയാണ് സംഭവം. കൊല്ലം ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസ്സും ആറ്റിങ്ങൽ ഭാഗത്ത് നിന്ന് ചാത്തൻ പാറയിലേക്ക് ഷമീർ സഞ്ചരിച്ച് പോയ യമഹ എഫ്സി ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷമീറിനെ ആദ്യം ചാത്തൻപാറയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്നത് പാരിപ്പള്ളി മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിവാഹിതനാണ് മരണപ്പെട്ട ഷമീർ. സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് ആലംകോട് ജുമാമസ്ജിദിൽ നടക്കും