പകരം രോഷ്നിയെ .... എന്നാണ് വിളി .
വിളികേൾക്കാത്ത താമസം റോഷ്‌നി ഓടിയെത്തും. മിനിറ്റുകൾക്കുള്ളിൽ പാമ്പ് ചാക്കിനുള്ളിൽ .
ഇത് പാമ്പ് പിടിത്തം ഹരം ആക്കിയ ആര്യനാട് കുളപ്പട
സരോവരത്തിൽ ജി.എസ്.റോഷ്നി എന്ന മുപ്പത്തിയാറുകാരിയുടെ കാര്യമാണിത് .
വനംവകുപ്പ് പരുത്തിപ്പള്ളി റേഞ്ച് ഓഫിസിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ കൂടിയാണ് റോഷ്‌നി . ഏതു രാത്രിയിലും 15 കിലോമീറ്റർ ചുറ്റളവിൽ പാമ്പ് പിടിക്കാൻ റോഷ്നി എത്തും. മൂന്ന് വർഷം കൊണ്ട് മുന്നൂറോളം പാമ്പുകളെ ആണ് ജില്ലയിലെ പലഭാഗത്തും നിന്ന് പിടികൂടി ഉൾവനത്തിൽ തുറന്ന് വിട്ടത്.
നൂറോളം മൂർഖൻ പാമ്പുകളെയും അൻപതോളം പെരുമ്പാമ്പുകളെയും അത്രയോളം അണലികളെയും പിടികൂടിയിട്ടു ള്ളവയുടെ കൂട്ടത്തിലുണ്ട്. വന്യജീവികളെയും പിടികൂടാൻ റോഷ്നി എത്തും. ഇതിനായുള്ള റാപ്പിഡ് റൺസ്പോൺസ് ടീമിൽ ആണ് ഇപ്പോൾ ജോലി ചെയ്യുന്നത്.
തിരക്കിനിടയിൽ പ്രകൃതി , വന്യജീവി സംരക്ഷണത്തെ കുറിച്ചും പാമ്പുകളെ
കുറിച്ചും സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് ക്ലാസ് എടുക്കുന്നതിനും റോഷ്നി സമയം കണ്ടെത്താറുണ്ട് ..
സഹകരണ വകുപ്പിലെ സീനിയർ
ഇൻസ്പെക്ടർ ആയ ഭർത്താവ്എസ്.എസ്.സജിത് കുമാ റിന്റെ പിന്തുണയും ഒപ്പമുണ്ട്.. രണ്ട് മക്കളാണ് രോഷ്‌നിക്ക്
ദേവനാരായണനും,സൂര്യ നാരായണനും .
. ഫോൺ 94002 88399, 85476 00955.