പുത്തൻപാലം രാജേഷും കൂട്ടാളിയും പൊലീസ് സ്റ്റേഷനിൽ ഹാജരായി

തിരുവനന്തപുരം: തലസ്ഥാനത്തെ ഗുണ്ടാനേതാവ് പുത്തൻപാലം രാജേഷ് പോലിസ് സ്റ്റേഷനിൽ ഹാജരായി.  മെഡിക്കൽ കോളജിൽ ആംബുലൻസ് ഡ്രൈവർമാരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയായ രാജേഷ് ഒരു മാസമായി ഒളിവിലായിരുന്നു. മുൻ കൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും സ്റ്റേഷനിൽ ഹാജരാകാനായിരുന്നു നിർദ്ദേശം. ഇതേ തുടർന്നാണ് ഇന്ന് രാവിലെ രാജേഷും കൂട്ടു പ്രതിയായ സാബുവും സ്റ്റേഷനിൽ ഹാജരായാത്. ഇവരെ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് മെഡിക്കൽ കോളജ് പൊലിസ് പറഞ്ഞു.