തൃശൂർ : കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പിൽ മോഹനൻ , ഭാര്യ മിനി , മകൻ ആദർശ് എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത് . മോഹനനും ആദർശും വീട്ടിലെ ഹാളിലും ഭാര്യ മിനി ബെഡ് റൂമിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . സാമ്പത്തിക ബാധ്യത ഉള്ളതായി വിവരം ഇല്ല . ആത്മഹത്യയുടെ കാരണവും വ്യക്തമായിട്ടില്ലവീടിനോട് ചേർന്നുതന്നെ പലചരക്ക് കട നടത്തുകയായിരുന്നു മോഹനൻ . ആദർശ് കാറളം സ്കൂളിലെ വി എച്ച് എസ് ഇ വിദ്യാർത്ഥിയാണ് . രാവിലെ കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയവർ കട തുറക്കാത്തതിനെ കുറിച്ച് അന്വേഷിക്കുമ്പോഴാണ് ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. പൊലീസ് എത്തി വീടിന്റെ കതക് ചവിട്ടി തുറന്നാണ് അകത്ത് കയറിയത്.മോഹനന് ആദർശിനെ കൂടാതെ ഒരു മകൾ കൂടി ഉണ്ട് . ഇവർ വിവാഹിതയായി ഭർത്താവിനൊപ്പം വിദേശത്താണ് താമസം