കല്ലമ്പലം : കൂലി പണിക്കാരനായ യുവാവിന്റെ വീടിനു മുന്നിലൂടെ അയൽ വസ്തു ഉടമയും കൂട്ടാളികളും ചേർന്ന് അതിക്രമിച്ചു കയറി ജെ സി ബി ഉപയോഗിച്ച് വഴി വെട്ടിയതായി പരാതി.കഴിഞ്ഞ ദിവസം വെളുപ്പിനാണ് സംഭവം. ഇത് സംബന്ധിച്ചു വസ്തു ഉടമ കല്ലമ്പലം പുല്ലൂർമുക്ക് റാഷിദ് മനസിലിൽ താജുദ്ധീൻ അയൽ വസ്തു ഉടമ സുധീറിനെതിരെ കല്ലമ്പലം പോലീസിൽ പരാതി നൽകി.
താജുദീന്റെ കുടുംബ വീടിന്റെ അടുക്കള വശം ഇടിച്ചു നിരത്തിയാണ് വഴി വെട്ടിയിരിക്കുന്നത്.വീട് ഏത് നിമിഷവും നിലം പോത്തറായ നിലയിലാണ്. കിണറിന്റെ ഒരു വശവും തകർത്ത് ഉപയോഗ ശുന്യം ആക്കി. പുരയിടത്തിലെ മാവ്, തേക്ക് അടങ്ങിയ വൃക്ഷങ്ങളും നശിപ്പിച്ചിടുണ്ട്. ഇതിലൂടെ മൂന്ന് ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായി കല്ലമ്പലം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.