കോളജ് സ്ഥിരം സാംസ്‌കാരിക വേദിയായ അരങ്ങില്‍ വെച്ചായിരുന്നു വിവാഹം.
കലോത്സവത്തിനായി എത്തി ചേര്‍ന്ന ആയിരക്കണക്കിന് പേരെ സാക്ഷിയാക്കിയായിരുന്നു വിവാഹം. 2014-17 അദ്ധ്യയന വര്‍ഷത്തിലെ ബിരുദ വിദ്യാര്‍ഥികളായിരുന്നു ഇരുവരും. മഹാരാജാസ് കോളജിലെ ഫിലോസഫി വിദ്യാര്‍ഥിനിയായിരുന്നു കൃപ. എന്‍വയോണ്‍മെന്റല്‍ കെമസ്ട്രി വിദ്യാര്‍ഥിയായിരുന്നു നദീം.
തങ്ങളുടെ പ്രണയം ഉടലെടുത്ത അതേ കലാലയം തന്നെ ദാമ്പത്യ ജീവിതത്തിന്റെ നാള്‍വഴികള്‍ക്കും തുടക്കമാകണമെന്ന ഇരുവരുടെയും ആഗ്രഹമാണ് മഹാരാജാസില്‍ വെച്ച് വിവാഹം കഴിക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്.