ആന തൊഴിലാളികളുടെ വേതനം വർദ്ധിപ്പിച്ചു

കേരള എലിഫൻറ് ഓണേഴ്സ് ഫെഡറേഷനും അഖിലകേരള ആന തൊഴിലാളി യൂണിയനും (AITUC) ഓൾ കേരള ആന തൊഴിലാളി യൂണിയനും (CITU) സംയുക്തമായി നടത്തിയ ചർച്ചയിൽ അടുത്ത രണ്ടു വർഷത്തേക്കുള്ള സേവന വേതന വർദ്ധനവിന് തീരുമാനമായി. മാസശമ്പളം ഒന്നാം പാപ്പാന് 13,000 രൂപയും, രണ്ടാം പാപ്പാന് 10,750 രൂപയുമായി വർദ്ധിപ്പിക്കുവാൻ തീരുമാനിച്ചു.ദിനബത്ത ഒരാൾക്ക് ദിവസം 450 രൂപയാക്കി ഉയർത്തി. ആന എഴുന്നള്ളിപ്പിന് ഉത്സവ കമ്മിറ്റി നൽകേണ്ട ഉത്സവബത്ത 5000 രൂപയായും, പള്ളിപ്പെരുന്നാൾ, നേർച്ചകൾ തുടങ്ങിയവയ്ക്ക് (രണ്ടുദിവസത്തേക്ക്) 7000 രൂപയായും, ആനപ്പുറം കയറുന്നവർക്ക് 1700 രൂപയായും വർദ്ധിപ്പിക്കുവാൻ തീരുമാനിച്ചു. പി എസ് രവീന്ദ്രനാഥൻ നായർ ജനറൽ സെക്രട്ടറി KEOF, കെ മഹേഷ്, ഹരി പ്രസാദ്.v.നായർ,
ബാബുപോൾ Ex.എംഎൽഎ, (AITUC) P.M Suresh (CITU) Prof.N.രാധാകൃഷ്ണൻ,സജീവ് തിരുവാണിക്കാവ്,
അഡ്വക്കേറ്റ് സി കെ ജോർജ്ജ് , കൃഷ്ണദാസ് പഞ്ചവടി, മനോജ് അയ്യപ്പൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.