കോട്ടയത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം: എഞ്ചിനീയറിംഗ് വിദ്യാർഥി മരിച്ചു

കോട്ടയം: കോട്ടയം കൊല്ലപ്പള്ളിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു. പത്തനംതിട്ട ചെങ്ങന്നൂര്‍ സ്വദേശി അസ്ലം അയൂബ് ആണ് മരിച്ചത്. സുഹൃത്ത് യശ്വന്ത് മനോജിനെ പരിക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി കോളേജിലെ ഒന്നാം വർഷ വിദ്യാര്‍ത്ഥികളാണ്. വിനോദ യാത്ര കഴിഞ്ഞ് മടങ്ങിവരും വഴിയാണ് അപകടമുണ്ടായത്.