*ആലംകോട് തെഞ്ചേരികോണം അപ്പൂപ്പൻപാറ ഉമാമഹേശ്വര ക്ഷേത്രത്തിൽ കുംഭ തിരുവാതിര മഹോത്സവം*

ആലംകോട് തെഞ്ചേരിക്കോണം അപ്പൂപ്പൻപാറ ഉമാ മഹേശ്വര ക്ഷേത്രത്തിലെ കുംഭ തിരുവാതിര തൃക്കൊടിയേറ്റു മഹോത്സവം ഇന്നുമുതൽ മാർച്ച് രണ്ടു വരെ നടക്കും.
   എല്ലാ ദിവസവും പതിവ് പൂജകൾ ഉണ്ടാകും.... ഇന്ന് വൈകിട്ട് 5 30ന് കണ്ണൂർ എംജി വിനോദിന്റെ ആത്മീയ പ്രഭാഷണം. 6 30ന് വിശേഷാൽ ദീപാരാധന .. രാത്രി 7 45 നകം തൃക്കൊടിയേറ്റ് ... തുടർന്ന് പായസ പ്രസാദവിതരണം, കൊടിമരപൂജ, മുളയിൽ പൂജ .. എട്ടുമണിക്ക് ഭഗവതിസേവ .
 24ന് പകൽ 12ന് അന്നദാനം.. രാത്രി 9.30 മുതൽ തിരുവനന്തപുരം മലയാള നാടകവേദിയുടെ നാടകം - കണ്ണ് കെട്ടികളി
 25ന് പകൽ 12ന് അന്നദാനം .. രാത്രി 9.30 മുതൽ കുട്ടികളുടെ കലാപരിപാടികൾ .. തുടർന്ന് വഞ്ചിയൂർ ത്രയംബകം നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന ഡാൻസ് .
  ഇരുപത്തിയാറാം തീയതി പകൽ 12ന് അന്നദാനം.. രാത്രി 9 30 മുതൽ തിരുവനന്തപുരം മാഗ്നാസിന്റെ സ്റ്റേജ് സിനിമ -ചിരി ഗജാന്തരം .
 ഇരുപത്തിയേഴാം തീയതി പകൽ 12ന് അന്നദാനം..
 രാത്രി 9.30 മുതൽ ഷൈജു കറുമ്പൻ നയിക്കുന്ന തിരുവനന്തപുരം ഡാൻസ് അക്കാദമിയുടെ നൃത്ത നാടകം - മധുരൈ മീനാക്ഷി.
 ഇരുപത്തിയെട്ടാം തീയതി പകൽ 12ന് അന്നദാനം..
 രാത്രി 9 30 മുതൽ തിരുവനന്തപുരം ലിറ്റിൽ വോയ്സിന്റെ - കുട്ടി ഗാനമേള.
 മാർച്ച് ഒന്ന് രാവിലെ 9 30 ന് സമൂഹ പൊങ്കാല .. പകൽ 12ന് അന്നദാനം.. രാത്രി 9 മണിക്ക് കൊല്ലം മുല്ല ക്രിയേഷൻസ് അവതരിപ്പിക്കുന്ന നാടൻപാട്ട് - പടകാളിത്തോറ്റം.
രണ്ടാം തീയതി പകൽ 12 മുതൽ സമൂഹസദ്യ ..
 വൈകിട്ട് നാലിന് ഘോഷയാത്ര.. ക്ഷേത്രനടയിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര എൻഎസ്എസ് കരയോഗം, കൊച്ചാലുംമൂട് ദേവിക്ഷേത്രം , ഞാറവിള , ചെക്കാലക്കോണം റോഡ് വഴി അമ്മൂമ്മനട , കൊട്ടിയോട് ദേവീക്ഷേത്രം , ഗുരുനാഗപ്പൻകാവ് ലക്ഷ്മിനാരായണ ക്ഷേത്രം , റാംനഗർ വഴി തിരിച്ചെത്തും . ( താലപ്പൊലിയും വിളക്കും, കുത്തിയോട്ടം, മുത്തുക്കുട എന്നിവ ഏഴുമണിക്ക് ഗുരുനാഗപ്പൻകാവ് ലക്ഷ്മിനാരായണ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും.).. തുടർന്ന് ആകാശദീപ കാഴ്ച... രാത്രി 9 മണിക്ക് സ്റ്റേജ് പ്രോഗ്രാം - സദ്ഗമയ.
 തുടർന്ന് തൃക്കൊടിയിറക്കോടെ ഉത്സവം സമാപിക്കും.