പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ
കണ്ടെത്തി. മണ്ണൂർ മധു ഭവനിൽ മധുവിന്റെയും റീനയുടെയും മകൾ ധന്യയെ (23) ആണ്
ഇന്നലെ രാവിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മണ്ണൂർ
കാട്ടാമ്പള്ളി സ്വദേശിയായ യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 14ന് ധന്യയെ കാണാതായി.
ബന്ധുക്കൾ കടയ്ക്കൽ പൊലീസിൽ പരാതി നൽകി.പിന്നീട് റബർ തോട്ടത്തിൽ ഷെഡിൽ
നിന്നു ധന്യയെ കണ്ടെത്തി. പെൺകുട്ടിയെയും യുവാവിനെയും കടയ്ക്കൽ പൊലീസ്
സ്റ്റേഷനിൽ എത്തിച്ചു.
പൊലീസ് സ്റ്റേഷനിൽ വച്ച് ധന്യയെ വിവാഹം കഴിക്കാമെന്നു യുവാവ്
സമ്മതിച്ചതായി ബന്ധുക്കൾ പറയുന്നു. കോടതിയിൽ ഹാജരാക്കിയ ധന്യയും യുവാവും
അവിടെ നിന്നു പിരിഞ്ഞു. കഴിഞ്ഞ ദിവസം വിവാഹ നടത്താൻ തീരുമാനിച്ചെങ്കിലും
യുവാവ് എത്തിയില്ല. ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും
കിട്ടിയില്ല. ഇതിന്റെ മനോ വിഷമത്തിലായിരുന്നു ധന്യയെന്ന് ബന്ധുക്കൾ
പറയുന്നു.
യുവാവിനെതിരെ കടയ്ക്കൽ പൊലീസിൽ പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകി.
കൂടുതൽ അന്വേഷണം നടത്തുമെന്ന് കടയ്ക്കൽ ഇൻസ്പെക്ടർ പി.എസ്.രാജേഷ്
അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. വിദേശത്തുള്ള അമ്മ എത്തിയ ശേഷം
സംസ്കരിക്കും.