ജില്ലയിലെ നാൽപതോളം വരുന്ന ബഡ്‌സ് സ്കൂളുകളിൽ പേപ്പർ പേന, ഓഫീസ് ഫയൽ, ക്യാരി ബാഗ്, നോട്ട് പാഡ് തുടങ്ങിയ നിരവധി ഉത്പന്നങ്ങൾ നിർമിച്ചു വരികയാണ്. ബഡ്‌സ് സ്കൂളിലെ വിദ്യാർത്ഥികളും, അവരുടെ രക്ഷിതാക്കളും, അധ്യാപകരും കൂടിയാണ് ഇവ നിർമ്മിക്കുന്നത്. ഈ ഉത്പന്നങ്ങളുടെ വില്പന പ്രോത്സാഹിപ്പിക്കാനും അതുവഴി ബഡ്‌സ് സ്കൂളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ഉപജീവനത്തിനെ പിന്തുണക്കാനും വേണ്ടി തിരുവനന്തപുരം ജില്ലാ ഭരണകൂടം ആവിഷ്കരിച്ച പദ്ധതി ആണ് 'പ്രൊജക്റ്റ് ഇതൾ'. ജില്ലയിലെ നിരവധി ബഡ്‌സ് സ്കൂളുകളിൽ നിർമിച്ചു വരുന്ന ഉത്പന്നങ്ങൾക്ക് എകികൃതമായ രൂപം നൽകുക (സ്റ്റാൻഡേർടൈസേഷൻ), ബ്രാൻഡിങ് ചെയ്യുക (ഇതിനായി ജില്ലാ ഭരണകൂടം കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിനെ പ്രൊജക്ടിൽ ഉൾപ്പെടുത്തി ), രക്ഷിതാകൾക്കും അധ്യാപകർക്കും പുതിയ ഉത്പന്നങ്ങൾ നിർമിക്കാൻ പരിശീലനം നൽകുക എന്നിവയാണ് പ്രൊജക്റ്റ് ഇതൾ ലക്ഷ്യമിടുന്നത്. ഇതു കൂടാതെ വിപണി വ്യാപനത്തിനുള്ള സഹായവും ജില്ലാ ഭരണകൂടം നൽകുന്നതായിരിക്കും. പ്രൊജക്റ്റ് ഇതളിന്റെ ഭാഗമായി ജില്ലാ കളക്ടർ ജറോമിക് ജോർജ് ഐ എ എസ് മംഗലപുരം, പോത്തൻകോട് ബഡ്‌സ് സ്കൂളുകൾ സന്ദർശിക്കയും അവിടത്തെ രക്ഷിതാക്കളും അധ്യാപകരുമായി സംവദിക്കയും ചെയ്തു.
#ഒരുമയോടെtvm #orumayodetvm