കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീടിന് നേരെ ആക്രമം പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീട് ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു.  കണ്ണൂർ പയ്യന്നൂർ സ്വദേശി  ഏടാട്ട് ചീരാക്കൽ പുത്തൂർ ഹൗസിൽ മനോജ്  (46) എന്നയാളാണ് അറസ്റ്റിലായത്. ദീർഘകാലമായി മാനസിക വൈകല്യമുള്ള  ഇയാൾ 10 വർഷം മുമ്പ് ശ്രീകാര്യത്തും വഞ്ചിയൂരിലും താമസിച്ചിട്ടുണ്ട്. ആനന്ദ ഭവൻ ഹോട്ടലിൽ സ്റ്റാഫായി മുമ്പ് ജോലി ചെയ്തിരുന്നു. തമ്പാനൂരിൽ നിന്നാണ് പൊലീസ്  ഇയാളെ പിടികൂടിയത്.