കീഴാറ്റിങ്ങൽ വയക്ക വിളവീട്ടിൽ അനന്തു(26) ആണ് അറസ്റ്റിൽ ആയത്.സ്കൂൾ വിദ്യാർത്ഥിനിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയും മൊബൈലിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി എന്നുമാണ് കേസ്.
ആഡംബര വാഹനങ്ങളിൽ കറങ്ങി നടന്ന് പെൺകുട്ടികളെ വലയിൽ ആക്കുന്ന ഇയാൾ ആറ്റിങ്ങൽ വീരളം ക്ഷേത്രത്തിനു സമീപത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറി അമ്മയെയും മകളെയും അക്രമിച്ച കേസിലും, ആറ്റിങ്ങൽ പാലസ് റോഡിൽ താമസിക്കുന്ന പെൺകുട്ടിയെ ശല്യപെടുത്തിയ കേസിലും പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.