ഇക്കഴിഞ്ഞ 29 തീയതി രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. പാളയംകുന്ന് സ്വദേശിയായ അക്ഷയ് മോട്ടോർ ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് ബൈക്ക് തടഞ്ഞുനിർത്തിയ മൂന്ന് അംഗ സംഘം യുവാവിനെ അസഭ്യം പറയുകയും ബൈക്കിൽ നിന്നും ചവിട്ടി താഴെയിട്ട് ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു.സംഭവ ശേഷം ഒളിവിൽ പോയിരുന്ന ഒരു പ്രതി യെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ബാക്കിയുള്ള പ്രതികൾക്കായുള്ള തിരച്ചിലിനിടയിൽ ആണ് രണ്ടാം പ്രതിയെ കൂടി പോലീസ് പിടികൂടിയത്.
അയിരൂർ സ്വദേശി ദേവനാരായണൻ ആണ് അറസ്റ്റിലായത്.