പോത്തൻകോട് ക്ഷേത്രങ്ങളിലെയും പള്ളികളിലെയും കാണിക്കവഞ്ചികൾ കവർന്നു. കൂനയിൽ ശ്രീധർമ്മശാസ്താ ക്ഷേത്രം, പട്ടാരി ശിവക്ഷേത്രം, അരിയോട്ടുകോണം തമ്പുരാൻ ക്ഷേത്രം, മറുതാപ്പുര ദേവീക്ഷേത്രം എന്നിവിടങ്ങളിലെ കാണിക്കവഞ്ചികളാണ് കവർന്നത്.റോഡരുകിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചികളിലെ പണമാണ് മോഷണം പോയത്. രണ്ടു ദിവസം മുൻപ് ഇൻഫന്റ് ജീസസ് ചർച്ചിലും സിഎസ് ഐ ചർച്ചിലും കാണിക്കവഞ്ചികൾ കവർന്നിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞെന്നും അന്വേഷണം ഊർജിതമാക്കിയെന്നും പൊലീസ് വ്യക്തമാക്കി.