തിരുവനന്തപുരം: വർക്കലയിൽ ബസിനുള്ളിൽ യുവതിയോട് മോശമായി പെരുമാറിയ ബസ് കണ്ടക്ടർ പൊലീസ് പിടിയിലായി. മേൽവെട്ടൂർ സ്വദേശിയായ ശ്രീചിത്തിര വീട്ടിൽ ആദർശിനെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. വർക്കലയിൽ റൂട്ട് സർവീസ് നടത്തുന്ന എന്ന സ്വകാര്യ ബസിലെ കണ്ടക്ടർ ആണ് ഇയാൾ. ബസ് റൂട്ടിലോടവെയാണ് കണ്ടക്ടർ യുവതിയോട് ലൈംഗികാതിക്രമം കാട്ടാൻ ശ്രമിച്ചത്.എന്നാൽ യുവതി ഉടൻ തന്നെ പൊലീസിന് പരാതി നൽകി. ഇതിന് പിന്നാലെയാണ് പൊലീസെത്തി കണ്ടക്ടറെ കസ്റ്റഡിയിൽ എടുത്തത്. കണ്ടക്ടർക്കൊപ്പം സ്വകാര്യ ബസും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വർക്കല സ്വദേശിനിയായ യുവതിയുടെ പരാതിയിൻ മേലാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. സ്ത്രീത്വത്തെ അപമാനിച്ചത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റെന്നും പൊലീസ് വിശദീകരിച്ചു.