യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ വലിയകുന്നു ഗവണ്മെന്റ് ആശുപത്രിയ്ക്ക് മുന്നിൽ പ്രധിഷേധ ധർണ നടത്തി.

യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയ്ക്ക് മുന്നിൽ പ്രധിഷേധ ധർണ നടത്തി.ആറ്റിങ്ങൽ വലിയകുന്നു ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിലെ ജീവനക്കാരി സുരഭി ആശുപത്രിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ അപഹരിച്ച സംഭവത്തിൽ കുറ്റക്കാരിക്കെതിരെ കേസ് എടുക്കണമെന്നും, റിട്ടയർ ചെയ്ത ജീവനക്കാരെ ഭരണകക്ഷിയൂടെ ശുപാർശ അടിസ്ഥാനത്തിൽ പുനർ നിയമനം നടത്തിയെന്നു ആരോപിച്ചു കൊണ്ട്. യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയ്ക്ക് മുന്നിൽ പ്രധിഷേധ ധർണ നടത്തി. KPCC മുൻ സെക്രട്ടറി Adv.BRM ഷഫീർ ഉദ്ഘാടനം ചെയ്തു. പി.എസ്. കിരൺ കൊല്ലമ്പുഴ അദ്ധ്യക്ഷത വഹിച്ചു. VS അജിത്ത് കുമാർ, DCC അംഗം ആറ്റിങ്ങൽ സതീഷ്, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അംഗംആദ്രശ്,യൂത്ത് കോൺഗ്രസ്‌ തിരു: ജില്ലാ സെക്രട്ടറി അനന്തു കൃഷ്ണൻ, മുൻ DCC മെമ്പർ ആറ്റിങ്ങൽ സുരേഷ്, RSP ആറ്റിങ്ങൽ നിയോജക മണ്ഡലം സെക്രട്ടറി അനിൽ ആറ്റിങ്ങൽ,ആലാംകോട്അ ഷറഫ്,പ്രവാസി കോൺഗ്രസ്‌ ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ്‌ H ബഷീർ അവനവഞ്ചേരി,വിജയകുമാർ വലിയകുന്നു, വക്കം സുധ, അനന്തു, അജിത്ത്, സുവിത് എന്നിവർ സംസാരിച്ചു.