ഡോർ തുറക്കാനാകുന്നില്ലെങ്കിൽ സീറ്റിന്റെ ഹെഡ്റെസ്റ്റ് ഊരിയെടുത്ത് ഗ്ളാസ് തകർക്കാവുന്നതാണ്.
ബോണറ്റിലാണ് തീ കാണുന്നതെങ്കിൽ ഒരിക്കലും ബോണറ്റ് തുറക്കരുത്. തീ കൂടുതൽ പടരാൻ കാരണമാകും.
ഇത്തരം സന്ദർഭങ്ങളിൽ ആത്മവിശ്വാസം കൈവിടരുത്.
എമർജൻസി ടെലഫോൺ നമ്പർ ഓർത്തുവെക്കുക. 112 ൽ വിളിക്കാൻ മറക്കരുത്.
ഏതാനും മുൻകരുതലുകൾ.
വാഹനത്തിൽ നിന്നും കരിഞ്ഞ മണം വരുന്നുണ്ടെങ്കിൽ ഒരിക്കലും അവഗണിച്ച് ഡ്രൈവിങ്ങ് തുടരരുത്.
വാഹനം ഓഫ് ചെയ്ത് ദൂരെ മാറിനിന്ന് സർവ്വീസ് സെൻററുമായി ബന്ധപെടുക.
വാഹനങ്ങൾ കൃത്യമായ ഇടവേളകളിൽ സർവ്വീസ് ചെയ്യുക.
എളുപ്പം തീപിടിക്കാവുന്ന വസ്തുക്കൾ വാഹനത്തിൽ കൊണ്ടുപോകരുത്
വാഹനത്തിലിരുന്ന് പുകവലിക്കരുത്.
വാഹനം പാർക്കുചെയ്യുന്ന സ്ഥലത്ത് ചപ്പുചവറുകളും, കരിയിലകളും ഉണ്ടെങ്കിൽ അത്തരം സ്ഥലങ്ങൾ ഒഴിവാക്കുന്നത് ഉചിതമാണ്.
പരിചയമില്ലാത്ത സ്വയം സർവ്വീസിങ്ങ്, അനുവദനീയമല്ലാത്ത ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഘടിപ്പിക്കുക തുടങ്ങിയവ ഷോർട്ട് സർക്യൂട്ടിന് കാരണമാകും.
വാഹനത്തിൽ അനാവശ്യ മോഡിഫിക്കേഷനുകളും, കൂട്ടിച്ചേർക്കലുകളും ഒഴിവാക്കുക.
#keralapolice
#safetyfirst
#safetydriving