കാറും ലോറിയും കൂട്ടിയിടിച്ച്‌ നാലുപേർക്ക് പരിക്ക്.

പോത്തൻകോട്
കാറും ലോറിയും കൂട്ടിയിടിച്ച്‌ ലോറി നടുറോഡിൽ മറിഞ്ഞു. സംഭവത്തിൽ 
നാലുപേർക്ക് പരിക്കേറ്റു. കാർ യാത്രികരായ അരിയോട്ടുകോണം മണിദീപത്തിൽ ഗോപനും
 കുടുംബത്തിനും ലോറി ക്ലീനർ മാർത്താണ്ഡം സ്വദേശി മുരുകനുമാണ് പരിക്കേറ്റത്.
 
പോത്തൻകോട് ജെ.കെ.ഓഡിറ്റോറിയത്തിന് സമീപം ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. 
വെഞ്ഞാറമൂട്
 ഭാഗത്തുനിന്ന്‌ പോത്തൻകോട്ടേക്കു അമിതവേഗതയിൽ വന്ന കാറിൽ ഇടിക്കാതിരിക്കാൻ
 എതിർദിശയിൽ വന്ന ലോറി വെട്ടിത്തിരിക്കുന്നതിനിടെ ആക്സിൽ ഒടിഞ്ഞു ലോറി 
നടുറോഡിൽ മറിയുകയായിരുന്നു.