വെഞ്ഞാറമൂട് വേളാവൂരിൽ വാഹനാപകടം. ബൈക്ക് യാത്രികൻ മരണപ്പെട്ടു


പോത്തൻകോട് വെഞ്ഞാറമൂട് റോഡിൽ

വേളാവൂരിൽ
നാഷണൽ പെർമിറ്റ് ലോറിയും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പിരപ്പൻകോട് വട്ടവള സ്വദേശി ഗോപൻ ആണ് മരിച്ചത്. ഒപ്പം ബൈക്കിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം 7 മണിയോടെയായിരുന്നു അപകടം. പോത്തൻകോട് ഭാഗത്ത് നിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്ന ഇരുചക്ര വാഹനത്തിന്റെ പുറകിലാണ് നാഷണൽ പെർമിറ്റ് ലോറി തട്ടിയത് എന്നാണ് ദൃസാക്ഷികൾ പറയുന്നത്.

 ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഗോപൻ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. വേളാവൂരിലെ സിഐടിയു തൊഴിലാളി കൂടിയാണ് ഗോപൻ...