കേരള സർവകലാശാലയിലെ സോഷ്യോളജി വകുപ്പിൻറെ ആഭിമുഖ്യത്തിൽ വിതുര ഗ്രാമപഞ്ചായത്തും നെഹ്റു യുവകേന്ദ്ര തിരുവനന്തപുരം യൂണിറ്റ് ചേർന്ന് വിതുര മണി തൂക്കി ഊരിലെ ഗോത്ര വിഭാഗത്തിന്റെ ഉന്നമനത്തിനായി നടപ്പിലാക്കുന്ന ഒപ്പം പദ്ധതിയുടെ ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കക്ഷേമ ദേവസ്വം കാര്യവകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു. "ഒപ്പം എന്നത് നമ്മൾ കൂടെയുണ്ട് എന്ന ഓർമപ്പെടുത്തലാണെന്ന് മന്ത്രി പറഞ്ഞു. ഗോത്രവർഗക്കരെ സഹാനുഭൂതിയോടെയല്ല കാണേണ്ടത്, മറിച്ചു മുൻനിരയിലേക്ക് കൊണ്ടുവരാനുള്ള കൈത്താങ്ങാണ് വേണ്ടത്. ഒപ്പം പദ്ധതിയിലൂടെ ഊരിലെ വിദ്യാഭ്യാസ നിലവാരവും ഉയർത്തണമെന്നു അദ്ദേഹം ഓർമ്മപ്പെടുത്തി. വിതുര മണിത്തൂക്കി വാർഡ് സാംസ്കാരിക നിലയത്തിൽ വച്ച് നടന്ന പരിപാടിയിൽ അരുവിക്കര എംഎൽഎ അഡ്വക്കേറ്റ് ജി സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. വി എസ് ബാബുരാജ്, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. കെ എച്ച് ബാബുജൻ, ഡോ. എസ് നസീബ് ,ബിപി മുരളി , കേരള സർവകലാശാല രജിസ്ട്രാർ പ്രൊഫസർ കെ എസ് അനിൽകുമാർ, നെഹ്‌റു യുവകേന്ദ്ര ഡെപ്യൂട്ടി ഡയറക്ടർ അലി സാബ്രിൻ , മണി തൂക്കി വാർഡ് മെമ്പർ ലൗലി ജെ എസ്, കേരള സർവകലാശാല സോഷ്യോളജി വിഭാഗം മേധാവിയും പ്രോജക്ട് ഡയറക്ടർ ,പ്രൊഫസർ സന്ധ്യ ആർ എസ്, മണി തൂക്കി ഊര് മുപ്പത്തി, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ഊര് അംഗങ്ങൾ, കേരള യൂണിവേഴ്സിറ്റി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഇനിയുള്ള ആറുമാസം കാലത്തോളം കേരള യൂണിവേഴ്സിറ്റി ഈ പദ്ധതിയിലൂടെ മണി തൂക്കി ഊര് അംഗങ്ങൾക്ക് അവബോധ ക്ലാസുകൾ, നൈപുണ്യ വികസന ശിൽപശാലകൾ, സ്റ്റാർട്ടപ്പ് അവസരങ്ങൾ, മാർക്കറ്റിംഗ് അവസരങ്ങൾ തുടങ്ങിയവയിൽ മാർഗ്ഗനിർദ്ദേശങ്ങൾ നൽകും.
#DIOTVM #diotvm #dioprdtvm #dio #trivandrum #thiruvananthapuram #keralagovernment #govermentofkerala #Thiruvananthapuram