തിരുവനന്തപുരം കാര്യവട്ടം കൃഷ്ണ ഭവനിൽ ബാലകൃഷ്ണൻ ആശാരിയുടെ മകൻ മനേഷ് ബി (38) ആണ് മരണമടഞ്ഞത്.
ഇന്ന് രാവിലെ 9:30 ഓടെയായിരുന്നു സംഭവം. പുലിമുട്ടിന് മുകളിൽ നിന്ന് കടലിൽ ചൂണ്ട ഇടുന്നതിനിടെ മനേഷ് കടലിലേക്ക് വഴുതി വീഴുകയായിരുന്നു.
ഉടൻതന്നെ കോസ്റ്റൽ പോലീസിന്റെയും പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പെയ്ൻ്റിംഗ് തൊഴിലാളിയായിരുന്നു മരണപ്പെട്ട മനേഷ്.