ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ നാല് റെയിൽവേ മേൽപാലങ്ങൾക്ക് കേന്ദ്രാനുമതി ലഭിച്ചതായി എംപി അടൂർ പ്രകാശ്

ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ നാല് റെയിൽവേ മേൽപാലങ്ങൾക്ക് കേന്ദ്രാനുമതി ലഭിച്ച സന്തോഷം നിങ്ങളുമായി പങ്കുവെക്കുന്നു.
    ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ ചിറയിൻകീഴു - മുരുക്കുമ്പുഴ, വർക്കല - ഇടവ, ഇടവ -കാപ്പിൽ, കണിയാപുരം - മുരുക്കുമ്പുഴ എന്നീ സ്ഥലങ്ങളിലെ നാല് മേൽപ്പാലങ്ങൾക്ക് കേന്ദ്രാനുമതി ലഭിക്കുകയും പണികൾ തുടങ്ങുന്നതിനു ഫണ്ട്‌ വകയിരുത്തുകയും ചെയ്തു.
    ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ പതിറ്റാണ്ടുകൾ ആയുള്ള ആവശ്യമാണ് ഇതിലൂടെ നിറവേറ്റാൻ പോകുന്നത്. നിരവധി തവണ കേന്ദ്ര റെയിൽവേ മന്ത്രിയെയും റയിൽവേ അധികൃതരേയും നേരിൽ കണ്ടും കത്തുകൾ മുഖേനനയും നിരന്തരം ആവശ്യപെട്ടത് മൂലമാണ് ഇത് നേടിയെടുക്കുവാൻ കഴിഞ്ഞത്.
      ഇനിയും റെയിൽവേയുമായി ബന്ധപെട്ട നിരവധി കാര്യങ്ങൾ നടപ്പിലാക്കുവാനുള്ള ശ്രമം തുടരുന്നു.

 അടൂർ പ്രകാശ് എം പി