ചിതറയിൽ ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കൊല്ലം ചിതറയിൽ പങ്കാളിയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഗുരുതരമായി പരുക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 7മണിയോടെയാണ് കുടുംബവീട്ടിൽനിന്നും മടങ്ങിയെത്തിയ സ്മിതയെ പങ്കാളി സുനിൽകുമാർ ക്രൂരമായി മർദ്ദിക്കുകയും ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയും ചെയ്ത്. സിഗരറ്റ് ലാമ്പ് കൊണ്ട് തീകൊളുത്തുകയായിരുന്നുയെന്നു കുട്ടി പൊലീസിന് മൊഴി നൽകി. കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തുമ്പോഴാത്തേക്കും യുവതിയുടെ ദേഹമാസകലം പൊള്ളലേൽക്കുകയും തീ അണയുകയും ചെയ്തിരുന്നു. തുടർന്ന് സ്മിതയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.60 ശതമാനത്തിൽ അധികം പൊള്ളലേറ്റ സ്മിതയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സുനിൽ കുമാറിനെ വീട്ടിൽ നിന്നുമാണ് ചിതറ പൊലീസ് പിടികൂടിയത്. സംഭവസ്ഥലത്ത് സയിന്റിഫിക് ഉദ്യഗസ്ഥരും, വിരലടയാള വിദഗ്ദരും എത്തി തെളിവുകൾ ശേഖരിച്ചു. പാലക്കാട് സ്വദേശിയായ സുനിൽ നാലര വർഷമായി സ്മിതയോടും രണ്ട് മക്കളോടും ഒരുമിച്ച് താമസിച്ചു വരുകയായിരുന്നു.