*മാണിക്കലിൽ നേരിനൊപ്പം ഇടതു ചേരിയിൽ*

വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വിട്ട് സിപിഐയിലേക്ക് ചേർന്ന പാർട്ടി പ്രവർത്തകരെ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ശ്രീ എസ് ആർ വിജയൻ പതാക നൽകി സ്വീകരിച്ചു. ഇന്നലെ നടന്ന പിരപ്പൻകോട് ബ്രാഞ്ച് കമ്മറ്റിയിലാണ് സ്വീകരണം ഒരുക്കിയത്. ഇടതു ശാക്തീകരണത്തിന് ഊന്നൽ നൽകി പാർട്ടി പ്രവർത്തകരെ സജ്ജമാക്കണമെന്ന് സിപിഐ ജില്ലാ കമ്മറ്റി അംഗം കൂടിയായ AITUC നേതാവ് എസ് ആർ വിജയൻ ഓർമപ്പെടുത്തി. വിവിധ പാർട്ടി നേതാക്കളായ പാലൂർ തങ്കമണി, അനീഷ് ഇടനാട് , വിജയകുമാർ ധനീഷ്, രാഹുൽRS,സുബിത് S പണിക്കർ ലാൽ GO, വേണു KP, ബൈജു G, പ്രവിജ, ബൈജു കുതിരകുളം, ഷൈജു.MS രാജൻ ചൈതന്യ, ശ്രീകുമാർ പാലവിള, ജയകുമാർ തെന്നൂർ തുടങ്ങിയവരേ പാർട്ടിയിലേക്ക് സ്വീകരിച്ചു. പ്രസിദ്ധ കാഥികൻ പിരപ്പൻകോട് മധു, ബ്രാഞ്ച് സെക്രട്ടറി അഭിലാഷ് പാറപ്പറ്റ, ലോക്കൽ സെക്രട്ടറി നുജും, അഞ്ജന ടീച്ചർ, സെക്രട്ടറിയറ്റ് അംഗം അഡ്വ. S രാധാകൃഷ്ണൻ, അണ്ണൽ മുരളി, സതി, അഡ്വ. സീന തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.