*ബൈക്ക് അപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു*

മുദാക്കൽ നെടുംപുറം എ എസ് ഭവനിൽ ചന്തസേനൻ നായർ സരസ്വതി ദമ്പതികളുടെ മകൻ സി അമൽ 21 ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്.

ഫെബ്രുവരി 12ന് രാത്രി 9 മണിയോടെ ആറ്റിങ്ങൽ നിന്നും മുദാക്കലിലേക്ക് വരവേ പൂവണത്തിമൂടുനുസമീപം അമൽ സഞ്ചരിച്ച ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടം നടന്നത്.

ഉടൻ തന്നെ പഴയ കുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞദിവസം വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു.മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
ഡി വൈ എഫ് ഐ മുദാക്കൽ യൂണിറ്റ് അംഗമായിരുന്നു അമൽ