കോഴിക്കോട് മെഡിക്കൽ കോളേജിൽ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ വരിക. കറുത്ത നിറമുള്ള വരെ കാണുമ്പോൾ കള്ളൻ എന്ന മുദ്രകുത്തി വിചാരണ ചെയ്ത് തല്ലിക്കൊല്ലുന്ന മനുഷ്യ കാടത്തത്തിനെതിരെ. പട്ടികജാതി വകുപ്പ് അടിയന്തരമായി ഇടപെടുക.ആത്മഹത്യ എന്ന നിലയിൽ പോലീസ് നൽകിയിരിക്കുന്ന മൊഴി സത്യമാണെന്ന് പരിശോധിക്കുക. സർക്കാരിന്റെയും പോലീസിന്റെയും ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി സിദ്ധനർ സർവീസ് സൊസൈറ്റി ചിറയിൻകീഴ്, വർക്കല താലൂക്ക് യൂണിയൻ ചെയർമാൻ
ആറ്റിങ്ങൽ ദിലീപ് അധ്യക്ഷത വഹിച്ച യോഗം. അഡ്വക്കേറ്റ് ലാൽജി ഉദ്ഘാടനം ചെയ്തു. പ്രമോദ് സ്വാഗതവും, അനിൽആറ്റിങ്ങൽ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചുകൊണ്ട് സംസാരിച്ചു