കാരേറ്റ് ബേക്കറിയിൽ തീപ്പിടുത്തം

കാരേറ്റ് ബേക്കറിയിൽ തീ പിടുത്തം. ആളപായമില്ല .കാരേറ്റ് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന വാമനപുരം അനന്തപുരിയിൽ സുരേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ബ്രിക്സ് 
ബേക്കറിയിലാണ് തീ പിടുത്തം ഉണ്ടായത്. വെള്ളിയാഴ്ച രാത്രി10 മണിക്ക് ഉടമ കട 
അടച്ചിട്ടു പോയതിനുശേഷം 11.30യോടുകൂടിയാണ് തീപ്പിടുത്തം ഉണ്ടായത്.അപകടത്തിൽ കട ഭാഗികമായി കത്തി നശിച്ചു.സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് കടയുടെ ഗ്ലാസ്‌ പൊട്ടിച്ച് അകത്തു കടന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പത്തു ലക്ഷം രൂപയിൽ അധികം നഷ്ടം ഉണ്ടായിട്ടുള്ളതായി ഉടമ പറയുന്നു .