കരവാരം ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

കരവാരം ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ പള്ളിമുക്ക്, നെടുംങ്ങോട്ട്, ആലംകോട് HS. നിവാസികൾക്ക് കുടിവെള്ളം എത്തിക്കുന്നതിനായി. വാർഡ് മെമ്പർ ശ്രീ MK, ജ്യോതിയുടെ ശ്രമഫലമായി ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ G.G,ഗിരികൃഷ്ണന്റെ ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ച് നിർമാണം പൂർത്തിയാക്കിയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. GG ഗിരികൃഷ്ണൻ നിർവഹിച്ചു
സൗജന്യ കുടിവെള്ള പൈപ്പ് ലൈൻ വീടുകളിൽ നൽകുന്നതിനുള്ള ആദ്യ അപേക്ഷ മുൻ കോളേജ് പ്രഫസർ. ഫാറൂഖ് സാറിൽ നിന്നും ജില്ലാ പഞ്ചായത്ത് മെമ്പർ സ്വീകരിച്ചു. ചടങ്ങിൽ വാട്ടർ അതോറിറ്റി ഓവർസീയർ ശ്രീ. ബിജു. ശ്രീ.എസ്. ജാബിർ. ശ്രീ. നസീർ ആലംകോട്. ശ്രീ. മേവർക്കൽ നാസർ. ശ്രീ. സബീർഖാൻ. ശ്രീ രാജശേഖരൻ നായർ ശ്രീ. മാഹീൻ. ശ്രീ. ശ്രീ വത്സൻ ശ്രിമതി. ഷിജി.തുടങ്ങിയ പ്രമുഖരും പ്രദേശവാസികളും സന്നിഹിതരായിരുന്നു